ജിദ്ദ:സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരുമയുടെയും കൂട്ടായ്മ, മലബാർ അടുക്കള സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജിദ്ദയിലെ അൽ ഹുദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലെയും വ്യക്തിത്വങ്ങൾ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, കെ.എം.സി.സി, ഒ.ഐ.സി.സി നവോദയ നേതാക്കൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ നന്മയുടെയും സാഹോദര്യത്തിന്റെയും നവ്യാനുഭവമായി.

സ്ത്രീകളാൽ തയ്യാറാക്കിയ വിഭവങ്ങൾ,സ്നാക്സുകൾ വീട്ടമ്മമാരുടെ പാചകവിദ്യ എന്ന കലയേയും സാമൂഹിക സംരംഭങ്ങളിലേയ്ക്കുള്ള പ്രതിബദ്ധതയും വിളിച്ചറിയിക്കുന്നതായിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പതിവ് മലബാർ അടുക്കള തുടരുന്നുണ്ട്. ജിദ്ദ മലബാർ അടുക്കള കോർഡിനേറ്റർ കുബ്ര ലത്തീഫ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, ശബാന,സാഹിറ സവാദ്, ആശിക, ശബ്രീന,ഹസീന,മുംതാസ്,സുറുമി,ഫൈസ.ജബ്ബു ജബ്ബാർ,ലത്തീഫ് മൊഗ്രാൽ,ബാദ്ഷ, യുസുഫ് കോട്ട തുടങ്ങിയവർ നേതൃത്വം നൽകി.