ജിദ്ദ- സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിന് ഒരുങ്ങാം”എന്ന പ്രമേയത്തെ ആസ്പദമാക്കി ജിദ്ദ കുഴിമണ്ണ കെ എം സി സി പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഷീദ് എക്കാ പറമ്പന്റെ ഖിറാഅത്തോടു കൂടി തുടങ്ങിയ പരിപാടിയിൽ പഞ്ചയാത്ത് ജനറൽ സെക്രട്ടറി ബഷീർ കുന്നുമ്മൽ കിഴിശ്ശേരി സ്വാഗത പ്രസംഗം നടത്തി. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സുനീർ എക്കാപറമ്പ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി സെക്രട്ടറി നൗഫൽ ഉള്ളാടൻ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ട്രഷറർ ഇല്യാസ് കല്ലിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ഏറനാട് മണ്ഡലം പ്രസിഡണ്ട് സുൽഫിക്കർ ഒതായി, പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.ടി.എ ബക്കർ എന്നിവർ പ്രസംഗിച്ചു. ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുഴിമണ്ണ പഞ്ചായത്തിലെ മുഴുവൻ യുഡിഎഫിന്റെ സ്ഥാനാർഥികളെയും വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പദ്ധതി ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ട്രഷറർ കുഞ്ഞീൻ കുട്ടി നന്ദി പറഞ്ഞു. പരിപാടിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു.