ദമാം- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം ഇഫ്താർ സംഗമം “കൊണ്ടോട്ടിയൻസ് നോമ്പക്കാരം” എന്ന പേരിൽ സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി സ്വദേശികളുടെയും സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ രംഗത്തെ പ്രമുഖരുടേയും വിവിധ സംഘടന നേതാക്കളുടേയും സംഗമവേദിയായി “കൊണ്ടോട്ടിയൻസ് നോമ്പക്കാരം”. ഉപദേശക സമിതി അംഗം ഹമീദ് ചേനങ്ങാടൻ സംഗമം ഉദ്ഘാടനം ചെയ്തു. പി.എ.എം. ഹാരിസ് റമദാനിന്റെ ആത്മീയ പ്രാധാന്യം വിശദീകരിച്ചു സന്ദേശം നൽകി.
ഈ വർഷം ജൂൺ 20- ന് നടത്താൻ തീരുമാനിച്ച കൊണ്ടോട്ടി മഹോത്സവം – വൈദ്യർ നൈറ്റ് പരിപാടിയുടെ ഫ്ലയർ പ്രകാശനം ഉപദേശക സമിതി അംഗവും, പ്രവിശ്യയിലെ ജീവ കാരുണ്യ പ്രവർത്തകനും ബദർ റബിയ എം.ഡിയുമായ വല്യാപ്പുക്ക പ്രകാശനം ചെയ്തു. പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും റിയാസ് മരക്കാട്ട് തൊടിക നന്ദിയും പറഞ്ഞു.
കബീർ കൊണ്ടോട്ടി, ഷമീർ കൊണ്ടോട്ടി, സിദ്ദിഖ് ആനപ്ര,സൈനു വലിയപറമ്പ്,മുസ്തഫ പള്ളിക്കൽ ബസാർ,ബിനു നിയാസ്, സുഹൈൽ ഹമീദ് , സമദ് സൽക്കാര,അനീസ് കൊട്ടപ്പുറം, റസാഖ് ബാബു, പി.
ഇ നാസർ തുടങ്ങിയവർ നിയന്ത്രിച്ചു