റിയാദ്: തമിഴ്‌നാട്ടുകാരനും കൊല്ലം പുനലൂരില്‍ സ്ഥിര താമസക്കാരനുമായ പുത്തന്‍പുര കിഴക്കേതില്‍ മുഹമ്മദ് റാഫി (54) റിയാദ് റൗദയില്‍ താമസസ്ഥലത്ത് നിര്യാതനായി. മൂന്നുവര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയാണ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചു വന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ റഫീക്ക് മഞ്ചേരി രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group