ദമാം: സന്ദർശന വിസയിൽ സൗദിയിലെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീമ അബ്ദുസമദ് (68) ജുബൈലിൽ നിര്യാതയായി. മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. അസുഖം ബാധിച്ചതോടെയാണ് ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്ന് ദമ്മാമിലേക്ക് മാറ്റുകയായിരുന്നു. കെ.എം.സി.സി അൽഖോബാർ വെൽഫയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിന്റെയും ഹുസൈൻ നിലമ്പൂരിന്റെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ദമാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ : റജില (സൗദി ) ഷഫീഖ് (സൗദി ) സിംല (സൗദി ) ഷെജീർ (ഇന്ത്യൻ നേവി കൊച്ചി), മരുമക്കൾ :അബ്ദുൽ സമദ് (സൗദി ) നവാസ് (സൗദി) നിജിയ (സൗദി ) ഫസീഹ (കൊച്ചി ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group