ജിദ്ദ- ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തൃപ്പൂണിത്തറ സ്വദേശി റോയിസ് മാത്യു തോമസാ(42)ണ് മരിച്ചത്. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ്ര യൂണിറ്റ് അംഗമാണ്.
ജിദ്ദയിലെ അൽഫ ട്രേഡിംഗ് കമ്പനി ജീവനക്കാരനാണ്. ഭാര്യ- ദയ സെബാസ്റ്റ്യൻ. മക്കൾ- ഹേസൽ റോയസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അടക്കമുള്ള നിയമനടപടികൾക്കായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



