ജിദ്ദ: പ്രവാസലോകത്തെ സേവന പ്രവർത്തനങ്ങളിൽ പുതിയ ചരിത്രമെഴുതി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്സ് വിംഗും കൊച്ചു കൂട്ടുകാർക്കായി ബാലവേദിയും രൂപീകരിച്ചു. ശറഫിയ്യയിലെ മലപ്പുറം ജില്ലാ കെ.എം.സി.സി ഓഫീസിൽ ചേർന്ന വിദ്യാർത്ഥി സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ സ്റ്റുഡന്റ്സ് വിംഗ് ഇൻചാർജ് സെക്രട്ടറി യാസിദ് തിരൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ലോഗോ പ്രകാശനം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സലിം മമ്പാട്, വനിതാ വിംഗ് ട്രഷറർ ഷഫീദ, വൈസ് പ്രസിഡന്റ് സലീന ടീച്ചർ, തിരൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ എം.പി എന്നിവർ ആശംസകൾ നേർന്നു. വനിതാ വിംഗ് പ്രസിഡന്റ് റസീന, ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.
സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റായി അസീം നൗഷാദ് വി., ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷിംസ് പി.പി., ട്രഷററായി മിഷാൽ തിരൂർ എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് റിസ്‌വാൻ തുവൂർ, ഷഹിൻഷാ കെ.ഐ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മിഷാൽ, മുഹമ്മദ് റഈസ് പി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബാലവേദി ഭാരവാഹികളായി ഹാഷിദ് റിദാൻ വഴിക്കടവ് (പ്രസിഡന്റ്), അബാൻ മുല്ലപ്പള്ളി (ജനറൽ സെക്രട്ടറി), മുഹമ്മദ് തമീം (ട്രഷറർ), മുഹമ്മദ് ഇസാൻ, നൗറീൻ (വൈസ് പ്രസിഡന്റുമാർ), ഷഹ്സിയ, നഹാൻ എം.പി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. സ്റ്റുഡന്റ്സ് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷിംസ് നന്ദി പറഞ്ഞു.



