ബുറൈദ: ബി.ജെ.പി ഭരണകൂടം പാസാക്കിയ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ബുറൈദയിൽ കെ.എം.സി.സി സഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി. വിവിധ സംഘടനാ പ്രതിനിധികൾക്ക് പുറമേ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ഇസ്‌ലാമിക വിശ്വാസ ആചാര പ്രകാരം അനുവർത്തിച്ചു പോരുന്ന ഒരു വിശ്വാസ സംഹിതയെ അധികാരത്തിന്റെ ബലത്തിൽ തിരുത്തുകയും ഒരു തരത്തിലും മുസ്ലിം സമുദായത്തിന് അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള നിയമം കൊണ്ടുവരാനുമുളള ഭരണകൂട ഭീകരതയെ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
റഫീഖ് ചെങ്കളായി വിഷയം അവതരിപ്പിച്ചു. ബുറൈദയിലെ സംഘടനകളെ പ്രതിനിധീകരിച്ച് അശ്റഫ് കോഴിക്കോട് (ഒ.ഐ.സി.സി), അസ്കർ ഒതായി (സൗദി ഇസ്‌ലാഹി സെന്റർ),അബൂ സ്വാലിഹ് (ഐ.സി.എഫ്), റഷീദ് വാഴക്കാട് (തനിമ), മുത്തു (കോഴിക്കോട് പ്രവാസി സംഘം), സനീർ സ്വലാഹി (ഇന്ത്യൻ ഇസ്ലാഹീ സെന്റർ), ബഷീർ എഞ്ചിനിയർ, റഫീഖ് അരീക്കോട് (എസ്.ഐ.സി, അബ്ദു കീച്ചേരി (ഇശൽ ബുറൈദ), ഷമീന ടീച്ചർ (കെഎംസിസി വനിതാ വിംഗ്) എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. അലി മോൻ ചെറുകരയുടെ ഖിറാഅത്ത് നടത്തി. കെഎംസിസി സെക്രട്ടറി ബഷീർ വെളളില സ്വാഗതവും ട്രഷറർ ബാജി ബഷീർ നന്ദിയും പറഞ്ഞു..