ജിദ്ദ- മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ പ്രസിഡന്റും ഏറെക്കാലം പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. മോയുട്ടി മൗലവിയുടെ വേർപാടിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. പഴയ തലമുറയിലെ കരുത്തുറ്റ നേതാവിെയാണ് കൊണ്ടോട്ടിക്ക് നഷ്ടമായതെന്ന് കമ്മിറ്റി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിലെ വിവിധ തലമുറകളെ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. പഴയ തലമുറയിലെ കരുത്തുറ്റ ഒരുനേതാവിനെയാണ് കൊണ്ടോട്ടിക്ക് നഷ്ടപ്പെട്ടതെന്ന് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് റഹ്‌മത്ത് അലി എരഞ്ഞിക്കൽ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



