ജിദ്ദ- വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ജനപഥം 2025 ജന പങ്കാളിത്തത്താലും വൈവിധ്യമാർന്ന പ്രവാസീ അനുബന്ധ പരിപാടികളാലും ശ്രദ്ധേയമായി. മുസ്‌ലിം ലീഗ് കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വക്കേറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാജിദ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടുപറമ്പ്, അഷ്‌റഫ് മുല്ലപ്പള്ളി, മുഹമ്മദ് കുമ്മാളി, അബ്ദുൽ ഗഫൂർ ചേലേമ്പ്ര എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ജലീൽ മൗലവി ഖിറാഅത്ത് നടത്തി.
ജിദ്ദ സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ സൗദി നാഷണൽ കമ്മറ്റിയുടെ സുരക്ഷാ ഫോം ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി മജീദ് കള്ളിയിലിന് കൈമാറിയും, ജിദ്ദ സെൻട്രൽ കമ്മറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം ജിദ്ദ സെൻട്രൽ കമ്മറ്റിയുടെ സുരക്ഷാ ഫോം നാസർ കരിപ്പൂരിന് കൈമാറിയും പ്രചരണ ക്യാമ്പയിൻ തുടക്കം കുറിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസിയെ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജൈസൽ സ്വാദിഖ് പള്ളിക്കൽ ആദരിച്ചു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഷമീം അലി, അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി.
40 വർഷം പ്രവാസം പൂർത്തീകരിച്ച കോയ മൂന്നിയൂരിനെ ഓണമ്പള്ളി മുഹമ്മദ് ഫൈസി ആദരിച്ചു.B TALK എന്ന ശീർഷകത്തിൽ നടന്ന രണ്ടാം സെഷൻ പ്രവാസീ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിൽ ചർച്ചചെയ്ത വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായിരുന്നു. ഡോ. ഫിറോസ് ചർച്ച നയിച്ചു. കോൺഫുദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഗഫൂർ ഹാസ്മി, ജിദ്ദ സെൻട്രൽ കമ്മറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം, ജിദ്ദ സെൻട്രൽ കമ്മറ്റി നോർക്ക സെൽ കോഡിനേറ്റർ അബ്ദുൽ കരീം ക്ലാസെടുത്തു.
ജംഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു, ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ ചേലേമ്പ്ര, അൻവർ ചെമ്പൻ പ്രസംഗിച്ചു.
ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആഹ്വാനം ചെയ്ത “സംഘടനയെ സജ്ജമാക്കാം തെരഞ്ഞെടുപ്പിനൊരുങ്ങാം”എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ജൂലൈ 15 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന ത്രൈമാസ ക്യാമ്പയ്നുകളുടെ ഭാഗമായി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡല പരിധിയിലെ 6 പഞ്ചായത്ത് പ്രതിനിധികളെ ഉൾകൊള്ളിച്ച് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ക്യാമ്പിന്റെ ഭാഗമായിരുന്നു. അബ്ദുൽ റഹ്മാൻ മൂന്നിയൂരിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച വേദിയിൽ അൻവർ ചെമ്പൻ പെരുവള്ളൂർ, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, അബ്ദുസമദ് മൂന്നിയൂർ, നാസർ പള്ളിക്കൽ, കോയ തേഞ്ഞിപ്പലം, ഷബീബ് അലി കൊടക്കാട് തുടങ്ങിയവർ അതത് പഞ്ചായത്തുകളുടെ വരും കാല വികസന കാഴ്ചപ്പാടുകളെ കുറിച്ചും മുൻഗണനാ ക്രമത്തിൽ ചെയ്തുതീർക്കേണ്ട പദ്ധതികളെ കുറിച്ചും, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളെ കുറിച്ചും വിവരിച്ചു. പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾകൊള്ളിച്ച് വിശദമായ കരട് തയ്യാറാക്കുകയും, ജംഷീർ മൂന്നിയൂർ കരട് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. . അബ്ദുൽ കരീം കൊടക്കാട് പരിപാടിയുടെ മോഡറേറ്റായി.
മണ്ഡലം ജനറൽ പൊതുസമ്മേളനം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജൈസൽ സ്വാദിഖ് നിയന്ത്രിച്ചു. ജിദ്ദ സെൻട്രൽ കമ്മറ്റി ട്രഷറർ അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി.ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഉപാദ്യക്ഷൻ നൗഫൽ ഉള്ളാടൻ, ജിദ്ദ സെൻട്രൽ കമ്മറ്റി നേതാക്കളായ വിപി മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി നേതാക്കളായ കെ.കെ മുഹമ്മദ് , മജീദ് കള്ളിയിൽ, മുഹമ്മദ് പെരുമ്പിലായി, ജാഫർ അത്താണിക്കൽ, ഉനൈസ് കരിമ്പിൽ, സൈദലവി, കോഴിക്കോട് ജില്ലാ കമ്മറ്റി സെക്രട്ടറി വഹാബ്, യാസർ എ.ആർ നഗർ, മണ്ഡലം ജനറൽ സെക്രട്ടറി ശമീം അലി കൊടക്കാട്, അൻവർ ചെമ്പൻ എന്നിവർ പ്രസംഗിച്ചു.



