റിയാദ്: റിയാദ് ധര്‍മ്മടം മണ്ഡലം കെഎംസിസി ഇഗ്‌നൈറ്റ് സീസണ്‍ 04 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മവദ്ദ’ മദ്‌റസ ഫെസ്റ്റിന് മദീന ഹൈപ്പര്‍ മാര്‍ക്കറ്റിൽ തുടക്കമായി. റിയാദിലെ എല്ലാ മദ്രസകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ക്കുള്ള അസുലഭ വേദിയാണ്. ഹിഫ്ദ് (ഖുര്‍ആന്‍ മനഃപാഠം), ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വിജയികള്‍ക്ക് ആകര്‍ഷകസമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം തന്നെ മദ്രസ വിദ്യാര്‍ഥികള്‍ക്ക് കലാ രംഗത്തുള്ള തങ്ങളുടെ കഴിവുകള്‍ വിവിധ മദ്‌റസകളിലെ പഠിതാക്കളും രക്ഷിതാക്കളുമൊക്കെയുള്ള വേദിയില്‍ മാറ്റുരക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group