ജിദ്ദ- മലപ്പുറം ജില്ല കെ.എം.സി.സി ഇഫ്താർ സംഗമവും വേൾഡ് കെ.എം.സി.സി പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി മുഹമ്മദ് കുട്ടിക്ക് ആദരവും നടത്തി. പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യാഥിതിയായിരുന്നു.
അബൂബക്കർ അരിമ്പ്ര, ടി എം എ റഹൂഫ്, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, ഇ സി അഷ്റഫ് ,അബൂട്ടി പള്ളത്ത്, അബൂകട്ടുപ്പാറ, സംസാരിച്ചു. കെ പി മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. മഗ്രിബ് നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും എസ്.ഐ.സി നാഷണൽ പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ പ്രതിജ്ഞയും സുരക്ഷാ ആനുകൂല്യ വിതരണവും ചെയ്തു. അഷ്റഫ് മുല്ലപ്പള്ളി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.വി മുഹമ്മദ് അരീക്കോട് പുസ്തക കവർചിത്രം കെ.പി മുഹമ്മദ് കുട്ടി, മുജീബ് റീഗൽ ന് നൽകി പ്രകാശനം ചെയ്തു. എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് അസിസ് പഞ്ചിളി,
വി.പി മുസ്തഫ, അബ്ദുറഹ്മാൻ വി.പി, സുബൈർ വട്ടോളി, അഷ്റഫ് താഴേക്കോട്, മജീദ് കള്ളിയിൽ, സലീം മമ്പാട്, അലി പാങ്ങാട്ട്, മുഹമ്മട് പെരുമ്പിലായി,മുസ്തഫ കോഴിശ്ശേരി,ജാഫർ അത്താണിക്കൽ, യാസിദ് തിരൂർ, നൗഫൽ ഉള്ളാടൻ, ഉനൈസ് വെന്നിയൂർ, ചെറി മഞ്ചേരി ,ഇണ്ണുാക്ക, മജീദ് കോട്ടീരി ,ഹംദാൻ ബാബു, മെഹബൂബ് സി വി, യൂനുസ്, സമദ് മൂർക്കനാട്, ഷാജഹാൻ, സാബിർ പാണക്കാട്, നൗഷാദ് എം കെ, മൂസ പട്ടത്ത് നേതൃത്വം നൽകി.