ജിദ്ദ:- ജിദ്ദ സെൻട്രൽ കെ.എം.സി.സി കമ്മിറ്റിയുടെ സാംസ്കാരിക വിഭാഗമായ
“സംസ്കൃതി” യുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ “പെരുന്നാൾ പെരുമ”എന്ന ശീർഷഗത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജിദ്ദയിലെ കലാ സാംസ്കാരിക
സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തി, പഴയ കാല പെരുന്നാൾ അനുഭവങ്ങൾ മലയാളം ന്യൂസ് മുൻ പത്രാധിപൻ മുസാഫിർ, കെ.എം.സി. സി നാഷണൽ കമ്മിറ്റി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ നാസർ വെളിയങ്കോട്, പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹസ്സൻ ചെറൂപ്പ, എഴുത്തുകാരൻ അബ്ദുള്ള മുക്കണ്ണി, ഒ.ഐ.സി.സി. നേതാവ് അലി തേക്ക്തോട്, കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ഗായകൻ മിർസ ശെരീഫ് തുടങ്ങിയവർ “ഓർമ്മയിലെ പെരുന്നാൾ” എന്ന പ്രത്യേക പരിപാടിയിൽ സംസാരിച്ചു.

ജിദ്ദയിലെ കലാകാരൻമാരായ മിർസ ശരീഫ്, നൂഹ് ബീമാപള്ളി, മുംതാസ് റഹ്മാൻ, ഫാസിൽ, ഹാഷിർ കൊല്ലം, യാസ്സർ ചട്ടിപ്പറമ്പ് അവതരിപ്പിച്ച ഇശൽ വിരുന്നും, മക്ക ഐംസ് സ്കൂളിളെ കുട്ടികൾ അണിയിച്ചൊരുക്കിയ കലാ പരിപാടികളും ചെറിയ പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകി.

സംസ്കൃതി ചെയർമാൻ സീതി കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിപി. മുസ്തഫ, അബ്ദുഹിമാൻ വെള്ളിമാട്കുന്ന്, റസാഖ് മാസ്റ്റർ, ശിഹാബ് താമരക്കുളം, എകെ.ബാവ വേങ്ങര, അഷ്റഫ് താഴക്കോട്, സാബിൽ മമ്പാട്, ഇസ്ഹാഖ് പൂണ്ടോളി, സുബൈർ വട്ടോളി, ലത്വീഫ് വെള്ളമുണ്ട, മുഹമ്മദ് കുട്ടി പാണ്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്കൃതി ആക്ടിംഗ് കൺവീനർ നാസർ മമ്പുറം സ്വാഗതവും അബ്ദുള്ള ഹിറ്റാച്ചി നന്ദിയും പറഞ്ഞു.

അബാസ് വെങ്ങാട് , യൂസുഫ് കോട്ട, നിസാർ മടവൂർ, സലാഹുദ്ധീൻ വാളക്കുട, അഷ്റഫ് ടി.ടി, സലാം കാസർഗോഡ്, സലീം മുണ്ടേരി, മുഹമ്മദ് കുട്ടി അരിമ്പ്ര, റഹ്മത്തലി കൊണ്ടോട്ടി, അസറത്ത് വെള്ളില, ഹസ്സൻ കൊണ്ടോട്ടി, അലി ഊരകം, ഫഹദ് കോയിസ്സൻ. ഇബ്രാഹിം കുട്ടി ചെറുമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി. ഒഐസിസി നേതാക്കളായ അഷ്റഫ് അഞ്ചാലൻ, സിഎം അഹമ്മദ്, മോഹൻ ബാലൻ, മുജീബ് മൂത്തേടത്തു, നാസർ കോഴിത്തൊടി, ഉണ്ണി തെക്കേടത്ത്, വാസുചെമ്പ്ര എന്നിവർ മുഖ്യാതിഥികളായിരുന്നു.