റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ അഞ്ചു മത്സരങ്ങൾ അരങ്ങേറി. മുൻ ദിവസങ്ങളെക്കാൾ കൂടുതൽ ആളുകൾ ഒഴുകിയെത്തിയത് കലോത്സവം റിയാദിലെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവായി. കെ.ടി. മാനു മുസ്‌ലിയാരുടെ നാമധേയത്തിലുള്ള വേദിയിൽ നടന്ന സീനിയർ വിഭാഗം അറബി മലയാളം കയ്യെഴുത്ത് മത്സരത്തിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. ഈ മത്സരത്തിന്റെ വിജയികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കും.
ടി. ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ മാപ്പിളപ്പാട്ട് മത്സരങ്ങളും, നേതൃസ്‌മൃതി – കഥ പറച്ചിൽ മത്സരങ്ങളും നടന്നു. മുസ്ലിം സമുദായത്തിന്റെ കല, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, സ്വാതന്ത്ര്യസമരം എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ മൺമറഞ്ഞ നേതാക്കളുടെ ചരിത്രമായിരുന്നു കഥകളായി അവതരിപ്പിക്കാൻ വിഷയം നൽകിയിരുന്നത്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ കുട്ടികൾ വളരെ ആവേശത്തോടെ വിഷയം ഏറ്റെടുത്തു. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സി.എച്ച്.മുഹമ്മദ് കോയ , കെ എം സീതി സാഹിബ്,സീതി ഹാജി , തുടങ്ങി നിരവധി നേതാക്കളുടെ ചരിത്രം കുട്ടികൾ നിറഞ്ഞ സദസ്സിനു മുന്നിൽ കഥകളായി അവതരിപ്പിച്ചത് ശ്രദ്ധേയമായി.

മാപ്പിളപ്പാട്ട്, നേതൃസ്‌മൃതി – കഥ പറച്ചിൽമത്സരങ്ങളിൽനിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയവരെയും പ്രഖ്യാപിച്ചു. മാപ്പിളപ്പാട്ട് (സബ് ജൂനിയർ) വിഭാഗത്തിൽ ബിഷറുൽ ഹാഫി പി. വി. (വള്ളിക്കുന്ന്), ഹാനിയ അക്ബർ (വള്ളിക്കുന്ന്), ദഖീഖ് അഹ്മദ് (വള്ളിക്കുന്ന്) എന്നിവരും, മാപ്പിളപ്പാട്ട് (ജൂനിയർ) വിഭാഗത്തിൽ റിൻഹാ റിയാസ് (വണ്ടൂർ), ഫർഹാ ഫാത്തിമ (കോട്ടക്കൽ), ഫനാൻ മുഹമ്മദ് (വണ്ടൂർ) എന്നിവരും ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.റാഷിദ് വാഫി,സ്വാലിഹ് മാസ്റ്റർ എന്നിവരായിരുന്നു മാപ്പിളപ്പാട്ട് മൽസരത്തിൻ്റെ വിധികർത്താക്കൾ.
നേതൃസ്മൃതി – കഥ പറച്ചിൽ (സബ് ജൂനിയർ) വിഭാഗത്തിൽ ഫൈഹ ഫാത്തിമ (കോട്ടക്കൽ), ബിഷ്റുൽ ഹാഫി പി.വി. (വള്ളിക്കുന്ന്), മുഹമ്മദ് ഫസീഹ് (വണ്ടൂർ) എന്നിവരും നേതൃസ്മൃതി – കഥ പറച്ചിൽ (ജൂനിയർ) വിഭാഗത്തിൽ ഫനാൻ മുഹമ്മദ് (വണ്ടൂർ), ജുംലിഷ് (വള്ളിക്കുന്ന്), അറഫാത്ത് (വള്ളിക്കുന്ന്) എന്നിവരും ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.സിദ്ദിഖ് കോങ്ങാട്, നദീറ ഷംസു എന്നിവരായിരുന്നു നേതൃസ്മൃതി – കഥ പറച്ചിൽ മൽസരത്തിൻ്റെ വിധി കർത്താക്കൾ.
മൂന്നാം ദിവസത്തെ മത്സരങ്ങൾക്ക് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സഫീർ തിരൂർ,കാലിഫ് 2025 ഡയറക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ,നവാസ് കുരുങ്ങാട്ടിൽ,ഷരീഫ് അരീക്കോട്,മുനീർ മക്കാനി,അർഷാദ്ബഹാസ്സൻ,സഫീർ ഖാൻ വണ്ടൂർ, ശബീറലി വള്ളിക്കുന്ന്,സലാം മഞ്ചേരി,യൂനുസ് നാണത്ത്,മുനീർ വാഴക്കാട്,ഇസ്മായിൽ താനൂർ, അലിക്കുട്ടി കൂട്ടായി,റഫീക് ചെറുമുക്ക്, മജീദ് മണ്ണാർമ്മല,ഷാജഹാൻ വള്ളിക്കുന്ന്, ഷമീം എടപ്പറ്റ,നസീർ കണ്ണീരി, ഷറഫു വള്ളിക്കുന്ന്,ബഷീർ ചുള്ളിക്കോട്,അമീറലി പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി. പെരുന്നാളിന് ശേഷം മികവുറ്റതും വാശിയേറിയതുമായ കൂടുതൽ മത്സരങ്ങളുമായി കാലിഫിന്റെ വേദികൾ വീണ്ടും ഉണരുമെന്ന് സംഘാടകർ അറിയിച്ചു.