ജിദ്ദ: ഹജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി ഊരാക്കോട്ടിൽ അലവി (63) ആണ് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം കുടുംബസമേതമാണ് ഹജ് നിർവഹിക്കാനായി എത്തിയത്.
മടങ്ങാനുള്ള യാത്രാനടപടികൾക്കിടെ വിമാനത്താവളത്തിൽ പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഭാര്യ: സക്കീന. മക്കൾ: റസ്‌ലത്ത്, ഹസനത്ത്, സഹലത്ത്, നുസ്‌റത്ത്, റൈഹാനത്ത്, നദിയ ഷെറിൻ, മുഹമ്മദ് ശമ്മാസ്. മരുമക്കൾ: ശിഹാബ് ചിറ്റത്തുപാറ, അബ്‌ദുൽ സമീർ പടിഞ്ഞാറ്റുമുറി, സിദ്ദീഖ് കാളമ്പാടി, ഉസ്മാൻ കോയ മുടിക്കോട്, ഉനൈസ് കോഴിപറമ്പ്, നിസാം തുവ്വൂർ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്, ഉമ്മർ, മുനീർ.



