ദമാം: കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് (38 ) ദമ്മാമിൽ ഹ്യദയാഘാതം മൂലം താമസ സ്ഥലത്ത് നിര്യാതനായി. ദമാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ മൊയ്തീൻ കുട്ടി- സൈനബ ദമ്പതികളൂടെ മകനാണ്. ഭാര്യ-ശമീല
മക്കൾ- ആലിയ (7), അസ്‌റ (), അഫ്താബ്. സഹോദരങ്ങൾ: സുബൈദ, സമീർ, ആബിദ
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group