ജിദ്ദ- പൊട്ടിച്ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി പൊടുന്നനവെ പൊലിഞ്ഞു പോയ കലാഭവൻ നവാസിന്റെ ഓർമയ്ക്ക് മുമ്പിൽ ഒ. ഐ. സി. സി വെസ്റ്റേൺ പ്രൊവിൻസ് – പ്രിയദർശിനി കലാ കായിക കൂട്ടായ്മ ആദരാഞ്ജലി അർപ്പിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് എം. കെ സാനുവിന്റെ സംഭാവനകളും വിലയിരുത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.


പ്രിയദർശിനി ജനറൽ കൺവീനർ മിർസാ ഷെരീഫ് ആമുഖപ്രഭാഷണം നിർവഹിച്ചു. മോഹൻ ബാലൻ, ഹക്കീം പാറക്കൽ, ഷെരീഫ് അറക്കൽ, അസ്ഹബ് വർക്കല, മുസാഫിർ, അലി തേക്കുതോട്, ജമാൽ പാഷ, യൂനുസ് കാട്ടൂർ, സിമി അബ്ദുൽഖാദർ, മൗസ്മി ഷെരീഫ്, സിയാദ് പടുതോട്, അബ്ദുൽഖാദർ, ബഷീറലി പരുത്തിക്കുന്നൻ, നസീർ വാവക്കുഞ്ഞ്, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group