Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    ‘ജല’ തുണച്ചു; ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്05/06/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ജിസാനിൽ കഴിഞ്ഞ മാസം 11 ന് ഹൃദയാഘാതം മൂലം മരിച്ച കന്യാകുമാരി അമ്പിയം ആഴിത്തുറ എനയം സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് അയച്ചു. ജിസാനിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

    റിയാദ് വിമാനത്താളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ നാളെ രാത്രി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. ശനിഴാഴ്‌ച രാവിലെ സ്വദേശമായ ആഴിത്തുറയിൽ മൃതദേഹം സംസ്‌കരിക്കും. ബന്ധുക്കളും സഹപ്രവർത്തകരുമായ മൊയ്‌സൺ പിള്ളയും ഹരിദാസനും ജസ്റ്റിൻറെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ പത്തു വർഷമായി ജിസാൻ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു മരണമടഞ്ഞ ജസ്റ്റിൻ. ജിസാൻ ഹാർബറിന് സമീപമുള്ള ഫ്‌ളാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ജസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതിനാൽ ജിസാൻ സിറ്റി സൗത്ത് പോലീസിൻറെ നിർദ്ദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷൻറെ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് ജസ്റ്റിൻറെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്.

    മൃതദേഹത്തിൻറെ രാസപരിശോധനയും ഫോറൻസിക്ക് പരിശോധനയും പൂർത്തിയാക്കിയ ശേഷം പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജസ്റ്റിൻറെ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂണിറ്റ് ഭാവരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിന്റെ സഹപ്രവർത്തകനും ബന്ധുവുമായ മൊയ്‌സൺ പിള്ളയെ ബന്ധുക്കൾ ചുമതലപ്പെടുത്തിയിരുന്നു.

    ജെസ്റ്റിൻ ഇക്കഴിഞ്ഞ മാർച്ച് ആദ്യ വാരമാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. മേരിയാണ് ഭാര്യ. മക്കളായ ജോൺ വർഷൻ, ജേഷ്‌മ എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    'ജല' Jezan
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version