ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ Elevate 2025 വാർഷിക പരിപാടികൾക്ക് സമാപനം കുറിച്ച് ജുബൈൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജുബൈലോത്സവം സീസൺ 2 വിന് പ്രൗഢ സമാപനം. വ്യത്യസ്തങ്ങളായ മൂന്നു സെഷനുകളിലായി സംഘടിപ്പിച്ച “ജുബൈലോത്സവം സീസൺ-2”വിൽ ജുബൈലിന് പുറമെ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
“കിഡ്സ് ഫെസ്റ്റ്” ജുബൈലിലെ കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും വിസ്മയ വിരുന്നായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, മുസ്ലിം ലീഗ്, കെഎംസിസി നേതാക്കൾ, വിവിധ സംഘടനാ പ്രധിനിധികൾ എന്നിവരെ ജുബൈൽ കെഎംസിസി ഭാരവാഹികളും, പ്രവർത്തകരും ചേർന്ന് ദഫ് മുട്ടിയും പാട്ട് പാടിയു വേദിയിലേക്ക് ആനയിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രസംഗിച്ചു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ ആർ സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജുബൈൽ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ. അഡ്വ:സുൽഫിക്കർ അലി( കൊല്ലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ഖാദർ ചെങ്കള(സൗദി കെഎംസിസി നാഷണൽ ചെയർമാൻ ),കുഞ്ഞിമോൻ കാക്കിയ (സൗദി കെഎംസിസി നാഷണൽ പ്രസിഡന്റ് ), അഷ്‌റഫ് വെങ്ങാട്ട് (സൗദി കെഎംസിസി നാഷണൽ സെക്രട്ടറി, അഡ്വ :ഹനീഫ് ഹുദവി ദേലംപാടി (കർണാടക സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ് ),മുഹമ്മദ് കുട്ടി കോഡൂർ (സൗദി കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സൗദി ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ ഡയറക്ടർ ഇബ്രാഹിം ഹുദ്മാൻ അൻസാരി, മെഗാ ഇവന്റ് കോർഡിനേറ്റർ മജീദ് ചാലിയം, ചെയർമാൻ ഷിബു കവലയിൽ, ശിഹാബ് കൊടുവള്ളി, സൈതലവി പരപ്പനങ്ങടി, ഹമീദ് പയ്യോളി, ഫിറോസ് തിരൂർ, ശാമിൽ ആനിക്കാട്ടിൽ, ഇല്യാസ്, അൻസാരി നാരിയ, മുജീബ് കോഡൂർ, അബൂബക്കർ കാസറഗോഡ്, സിദീഖ് താനൂർ, സൈദലവി താനൂർ, റിയാസ് ബഷീർ, റഫീഖ് തലശ്ശേരി, യാസർ മണ്ണാർക്കാട്, അനീഷ് താനൂർ, നൗഷാദ് ഫുറൂജ്, ഹനീഫ കാസിം, റിയാസ് പുളിക്കൽ, ആസിഫ് പിഎംർ, ഫൈറൂസ് കോഡൂർ , റിയാസ് ആർ സി, റിയാസ് വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. അസീസ് ഉണ്ണിയാൽ( ട്രെഷറർ, ജുബൈൽ കെഎംസിസി സെൻട്രൽകമ്മിറ്റി) നന്ദി പറഞ്ഞു.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ജുബൈലിലെ പ്രമുഖ വ്യവസായികളെ ബിസിനസ് എക്‌സേലെൻസ് അവാർഡ് നൽകി ആദരിച്ചു. യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി സിഇഒ ബദ്റുദ്ധീൻ അബ്ദുൽ മജീദിന് എക്‌സേലെൻസ് ഇൻ ഹ്യുമാനിറ്റീ അംബാസഡർ അവാർഡ് നൽകി.
മെലഡീ നൈറ്റിൽ ചാലിയം ബീറ്റ്സ് ന്റെ ലൈവ് ഓർക്കേസ്ട്രയും സ്റ്റാർ സിങ്ങറിലെ പ്രശസ്തരായ നന്ദ, ശ്രീരാഗ് തുടങ്ങിയവരോടൊപ്പം പ്രശസ്ത പിന്നണി ഗായിക സജ്‌ല സലിമും മുഹമ്മദ് ബാസിലും അണിനിരന്നു.



