ജിദ്ദ: അടുത്തിടെ അന്തരിച്ച ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി മുൻ അധ്യക്ഷൻ സക്കീലിന്റെ നിര്യാണത്തിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ജിദ്ദയിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവും ദീർഘകാലം കൂട്ടിലങ്ങാടി ചെലൂർ മഹല്ല് കൂട്ടായ്മ പ്രസിഡന്റുമായിരുന്ന മങ്കട കൂട്ടിലങ്ങാടി ചെലൂർ സ്വദേശിയായ അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
സൗദി നാഷണൽ കെ.എം.സി.സി നേതാവ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സമദ് മൂർക്കനാട് അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ധീൻ വാഫിയുടെ ഖിറാഅത്തോടെ ആരംഭിച്ച പ്രാർത്ഥനാ സദസ്സിന് ഉബൈദ് തങ്ങൾ ഹൈദ്രൂസി മേലാറ്റൂർ നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, കെ.എം.സി.സി നാഷണൽ സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദ കെ.എം.സി.സി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മുണ്ടോടൻ, ആലമ്പാടി ഉസ്താദ് തുടങ്ങിയവർ പരേതനെ അനുസ്മരിച്ചു സംസാരിച്ചു.
കെ.എം.സി.സി നേതാക്കളായ ഇല്യാസ് കല്ലിങ്ങൽ, മുസ്തഫ കോഴിശ്ശേരി, കബീർ മോങ്ങം, കരീം പടിക്കമണ്ണിൽ, സലിം സദാഫ്കോ, ഉണ്ണീൻ പുലാക്കൽ, അഷ്‌റഫ് കാപ്പാട്ട്, സഫീർ ബാവ, നിസാം അലി, ശരീഫ് കുറുവ, ഷൗക്കത്ത് പഴമള്ളൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മണ്ഡലം സെക്രട്ടറി മുജീബ് പാങ്ങ് സ്വാഗതവും വി.ടി. മുസ്തഫ വെള്ളില നന്ദിയും പറഞ്ഞു. കെ.എം.സി.സി പ്രവർത്തകരും നിരവധി പ്രവാസികളും പരിപാടിയിൽ പങ്കെടുത്തു.




