ജിദ്ദ- ജിദ്ദയിലെ ഏറ്റവും പുതിയ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ആയ വാങ്മയം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കു പുറമെ അതിഥികളും പ്രവാസി കുടുംബങ്ങളും അറാസാത്തില്‍ ഒരുക്കിയ ആഘോഷത്തില്‍ പങ്കാളികളായി. ക്ലബിന്റെ പതിവ് യോഗത്തിനു ശേഷമായിരുന്നു ആഘോഷ പരിപാടികള്‍. നൃത്തവും ഗാനാലാപനവും ഉള്‍പ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
വാങ്മയം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് സഹീര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹംസ മദാരി, സി എച്ച് ബഷീര്‍, കിരണ്‍ ആര്‍ കലാനി, നൗഫല്‍ അബ്ദുല്‍ കരീം, ശ്രീധ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ അമ്പലവന്‍, അഫസ്ജ ജാജി, റൈഹാനത്ത് സഹീര്‍, വിജേഷ് വിജയന്‍, രമി രമണി, സോഫിയ ബഷീര്‍, ജിന്നി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. നസ്ലി ഫാത്തിമ, സമീര്‍ വീരാന്‍, അസൈന്‍ ഇല്ലിക്കല്‍, എം ഡി മുഹമ്മദ്, സമീര്‍ കുന്നന്‍ എന്നിവര്‍ പ്രസംഗങ്ങള്‍ മൂല്യനിര്‍ണയം നടത്തി. കലാപരിപാടികള്‍ക്ക് ജിന്നി ജോര്‍ജും ശ്രീധ അനില്‍കുമാറും നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.