Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    • വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സി.പി.എമ്മിന്റെ കപട വർഗീയ രാഷ്ട്രീയത്തിനെതിരെ കേരളം വിധിയെഴുതി- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/12/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സി.പി.എമ്മിന്റെ കപട വർഗീയ രാഷ്ട്രീയത്തിനെതിരെയാണ് കേരളം വിധിയെഴുതിയെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കടബാധ്യതയും സർക്കാരിന്റെ ഭരണപരാജയങ്ങളും ദുർഭരണവും ചർച്ച ചെയ്യാനനുവദിക്കാതെ, ന്യൂനപക്ഷ–ഭൂരിപക്ഷ വോട്ടുകൾ ധ്രുവീകരിക്കാൻ ഒരേസമയം വേട്ടക്കാരനും ഇരയുടെ രക്ഷകനുമായി അഭിനയിച്ച സി.പി.എമ്മിന്റെ കപട വർഗീയ രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം. ജനജീവിതം ദുസ്സഹമാക്കിയ എല്ലാ മേഖലകളിലുമുള്ള പിണറായി സർക്കാരിന്റെ പരാജയവും, സി.പി.എമ്മിന്റെ രഹസ്യ സംഘപരിവാർ ബാന്ധവവും കേരള സമൂഹം തിരിച്ചറിഞ്ഞ് ബാലറ്റിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ സി കെ റസാഖ് മാസ്റ്ററും, ജനറൽ സെക്രട്ടറി വി. പി. മുസ്തഫയും അഭിപ്രായപ്പെട്ടു.

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വന്തം പാർട്ടി നേതാക്കളുടെ ലൈംഗിക വിവാദങ്ങളും അഴിമതികളും മറച്ചുവെച്ച്, പണമിറക്കി അതിജീവിതകളെ പ്രതിഷ്ഠിച്ചു മറ്റുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങൾ ഉയർത്തി കേരള സമൂഹത്തെ എന്നും തളച്ചിടാമെന്ന് സി.പി.എം. കരുതേണ്ട. യു.ഡി.എഫ്. ഒറ്റക്കെട്ടായിനിന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കപ്പെടുമെന്ന് ജിദ്ദ കെഎംസിസി നേതാക്കൾ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശബരിമല, സ്വർണക്കടത്ത്, വഖഫ് പ്രശ്നങ്ങൾ തുടങ്ങിയവ മൂലം വിശ്വാസികളുടെ മനസ്സിൽ പറ്റിയ മുറിവുകൾ സി.പി.എം.നെതിരെ ശക്തമായ ജനവിധിയായി മാറിയതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ച എല്ലാ മതേതര, ജനാധിപത്യ വിശ്വാസികൾക്കും ജിദ്ദ കെഎംസിസിയുടെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ നേരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jeddah kmcc
    Latest News
    ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    07/02/2026
    വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    07/02/2026
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version