ജിദ്ദ: കേരളത്തിന്റെ അക്ഷര വെളിച്ചവും പ്രമുഖ സാക്ഷരതാ പ്രവർത്തകയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പത്മശ്രീ കെ.വി. റാബിയ അനുസ്മരണ സമ്മേളനം ജിദ്ദ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ച് ഓർമകൾ പങ്കുവെച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും മലയാളം ന്യൂസ് പത്രാധിപരുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കെ.എം.സി.സി പ്രസിഡണ്ട് റഊഫ് തിരൂരങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി വെള്ളിലക്കാടിന്റെ പ്രിയ പുത്രിയായ പത്മശ്രീ റാബിയയുടെ പേരിൽ ഗവേഷണം, ശാസ്ത്രം, ജീവകാരുണ്യ, ആതുര ശുശ്രൂഷ എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ വിജയം കൈവരിച്ച വനിതകൾക്ക് വിമെൻസ് എക്സലൻസ് എജു അവാർഡ് നൽകാൻ തീരുമാനിച്ചതായി മുനിസിപ്പൽ കെഎംസിസി ചടങ്ങിൽ പ്രഖ്യാപിച്ചു.
റാബിയയുടെ ഓർമയിൽ മൗന പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. അബ്ദുസ്സമദ് പൊറ്റയിൽ ഖിറാഅത്ത് നടത്തി. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് അഞ്ചാലൻ (ഒ.ഐ.സി.സി), റെജിയ വീരാൻ (എഴുത്തുകാരി) രാധാകൃഷ്ണൻ കാവുമ്പായി (ഒ.ഐ.സി.സി), ബഷീർ സി എച്ച് (കെ ഐ ജി), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), നാസർ വെളിയംകോട് ( കെ.എം.സി.സി), നസീർ വാവക്കുഞ്ഞ് (സാമൂഹ്യ പ്രവർത്തകൻ), മൻസൂർ ഫറോക്ക് (എം എസ് എസ്), മുജീബ് മൂത്തേടത്ത് (ഒ.ഐ.സി.സി), ഷമീല മൂസ (കെഎംസിസി), മുസ്തഫ വി പി (കെ എം സി സി), റസാഖ് മാസ്റ്റർ (കെഎംസിസി), സെലീന മുസാഫിർ (സാമൂഹ്യപ്രവർത്തക), ബഷീർ അലി പരുത്തിക്കുന്നൻ (മൈത്രി), സീതി കൊളക്കാടൻ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികളായ ജാഫറലി പാറക്കോട് (മാതൃഭൂമി), വഹീദ് സമാൻ (ദ മലയാളം ന്യൂസ്), എ കെ ബാവ, സാബിൽ മമ്പാട്, അഷ്റഫ് മുല്ലപ്പള്ളി, ജലാൽ തേഞ്ഞിപ്പലം, ജാഫർ വെന്നിയൂർ, കെ കെ മുസ്തഫ, അഷ്ഫാക്ക് കൊടിഞ്ഞി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി
മൂസ പാലത്ത്, നാസർ മമ്പുറം, റഫീഖ് പന്താരങ്ങാടി, റഷീദ് കോഴിക്കോടൻ, മുഹമ്മദ് സമീർ പെരുമണ്ണ, സുഹൈൽ എംസി, റാഫി പി പി, ഗഫൂർ പൂങ്ങാടൻ, മുഹമ്മദലി കുന്നുമ്മൽ, ഫവാസ് കാരാടൻ, ഉമ്മർ കോയ എം വി, ഇസ്മയിൽ എ ടി, ഗഫൂർ കെ എം, മറ്റു തിരൂരങ്ങാടി മുൻസിപ്പൽ കെ എം സി സി മെമ്പർമാരും ചേർന്ന് പരിപാടി നിയന്ത്രിച്ചു. പി എം അഷ്റഫ് സ്വാഗതവും അഷ്റഫ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു