Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദയിൽ ആവേശം വിതറാൻ നിസ്സ് അറേബ്യ “വേൾഡ് കപ്പ് ഡമാക്ക 2K26” നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ജൂൺ 18, 19 തീയതികളിൽ കിക്കോഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട്, അതിന്റെ മുന്നോടിയായായി ജിദ്ദയിൽ ആവേശകരമായ നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. “വേൾഡ് കപ്പ് ഡമാക്ക 2K26” എന്ന് പേരിട്ടിരിക്കുന്ന കായികമേള നിസ്സ് അറേബ്യ ഇവന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. സ്പോർട്സ് അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയോടെ നടത്തുന്ന ടൂർണ്ണമെന്റ്, ജൂൺ 18, 19 (വ്യാഴം, വെള്ളി) തീയതികളിൽ ജിദ്ദ കിംഗ് ഫഹദ് റോഡിലുള്ള ഒളിമ്പിക് സ്റ്റേഡിയത്തിൽ (ജിദ്ദ പാർക്കിന് സമീപം) നടക്കും. ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖരായ എട്ട് ടീമുകളാണ് ഈ പ്രവാസി ഫുട്ബോൾ പൂരത്തിൽ മാറ്റുരയ്ക്കുന്നത്.

    വ്യാഴാഴ്ച രാത്രി 9 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കും. തുടർന്ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് സമാപന ചടങ്ങുകൾ നടക്കും. മത്സരങ്ങൾക്കൊപ്പം പ്രവാസി മലയാളി കുടുംബങ്ങൾക്കായി മികച്ച കായികാന്തരീക്ഷവും വൈവിധ്യമാർന്ന വിനോദ നിമിഷങ്ങളും സംഘാടകർ ഒരുക്കുന്നുണ്ട്. ടൂർണ്ണമെന്റിന്റെ പ്രധാന ആകർഷണമായി 15 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ രണ്ട് ടീമുകൾ അണിനിരക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരവും ഉണ്ടായിരിക്കും. യുവ ഫുട്ബോൾ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കാനുമാണ് ഈ പ്രത്യേക മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിലെ എന്റർടൈൻമെന്റ്, സ്പോർട്സ് മേഖലകളിൽ പ്രൊഫഷണൽ ശൈലിയുമായി കടന്നുവന്ന നിസ്സ് അറേബ്യ ഇവന്റ് കമ്പനി, വിവിധ ഏഷ്യൻ കമ്മ്യൂണിറ്റികൾക്കായി സ്പോർട്സ്, സാംസ്കാരിക, കുടുംബ സംഗമങ്ങൾ മികച്ച രീതിയിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. നിലവിലെ ടൂർണ്ണമെന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചാണെങ്കിലും, ഭാവിയിൽ മറ്റ് ഏഷ്യൻ കമ്മ്യൂണിറ്റികളെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രോഗ്രാമുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

    ജിദ്ദയിലെ ഏഷ്യൻ കമ്മ്യൂണിറ്റികൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന ഉയർന്ന നിലവാരത്തിലുള്ള ഒരു പ്രൊഫഷണൽ പ്ലാറ്റ്ഫോമായി നിസ്സ് അറേബ്യയെ വളർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ കൂട്ടിയിണക്കുന്ന പുതിയ ആശയങ്ങളുള്ള പരിപാടികൾക്ക് കമ്പനി മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ഇന്ദു ചന്ദ്രശേഖരൻ, ഇവന്റ് ചെയർമാനായും, റാഫി ബീമാപള്ളി ഇവന്റ് കൺവീനറായും ടൂർണ്ണമെന്റിന് നേതൃത്വം നൽകുന്നു.

    വിവിധ പ്രവാസി കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ നിയമാനുസൃത ലൈസൻസുകളും പ്രോഗ്രാം ഓർഗനൈസേഷൻ സേവനങ്ങളും പ്രൊഫഷണലായി നൽകുന്ന വിശ്വസനീയമായ ഒരു സംവിധാനമായി നിസ്സ് അറേബ്യ പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വലിയ ജനപങ്കാളിത്തവും കമ്മ്യൂണിറ്റി ഐക്യവും പ്രതീക്ഷിക്കുന്ന “വേൾഡ് കപ്പ് ഡമാക്ക 2K26” ലേക്ക് ജിദ്ദയിലെ മുഴുവൻ കായികപ്രേമികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026
    ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    02/08/2026
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026
    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.