ജിദ്ദ- ദക്ഷിണേന്ത്യയിലെ ഇസ്ലാമിക – ഭൗതിക വിദ്യാഭ്യാസത്തിന് നേതൃത്വം നൽകിയ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയക്ക് പിന്തുണയേകാൻ ജിദ്ദാ ചാപ്റ്റർ രൂപീകരിച്ചു. പതിറ്റാണ്ടുകളായി അക്കാദമിക് മികവും ആത്മീയ പ്രബുദ്ധതയും വളർത്തിയെടുക്കുന്ന മികച്ച സ്ഥാപനമാണ് ജാമിഅ നൂരിയ്യ. സ്വകാര്യ സർവകലാശാല സ്ഥാപിക്കാനുള്ള പദ്ധതി സ്ഥാപനത്തെ കൂടുതൽ മികവിലേക്ക് വളർത്തും.
സ്വകാര്യ സർവകലാശാല ദൗത്യത്തിൽ കൈകോർക്കാനും സാധ്യമായ എല്ലാ സംഭാവനകളും നൽകാനും ലക്ഷ്യമിട്ടാണ് ജാമിഅ ജിദ്ദാ ചാപ്റ്റർ രൂപീകൃതമായത്. യോഗത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. റഷീദ് ഫൈസി നാട്ടുകൽ ( ജാമിഅ പി.ആർ.ഒ) ജാമിഅയുടെ നാൾവഴികൾ വിശദീകരിച്ചു. അഷ്റഫ് മുല്ലപ്പള്ളി നന്ദി പറഞ്ഞു.
കമ്മിറ്റി അംഗങ്ങൾ: മുഖ്യ രക്ഷാധികാരി: അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ചെയർമാൻ: അബൂബക്കർ അരിമ്പ്ര. പ്രസിഡന്റ്: സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ. ജനറൽ സെക്രട്ടറി അഷ്‌റഫ് മുല്ലപ്പള്ളി. ട്രഷറർ: മുജീബ് പൂന്താനം. വർക്കിംഗ് സെക്രട്ടറി- ബഷീർ മാസ്റ്റർ പനങ്ങാങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി -മുസ്തഫ കോഴിശ്ശേരി. വൈസ് പ്രസിഡന്റുമാർ: മുഹമ്മദലി മുസ്ലിയാർ, ജമാൽ ഫൈസി അഞ്ചച്ചവിടി, മുഹമ്മദ് ബാബു പറമ്പൂർ, സുഹൈൽ ഹുദവി കൊളപ്പറമ്പ്. ജോ: സെക്രട്ടറിമാർ- റഫീഖ് കൂളത്ത്, ഫിറോസ് പരതക്കാട്, ജാഫർ ഫൈസി കാളാവ്, ഇഖ്ബാൽ വേങ്ങൂർ. വൈസ് ചെയർമാൻ: അബ്ദുൽ ലത്തീഫ് കാപ്പിൽ, ഉണ്ണീൻ ഹാജി തിരൂർക്കാട്, കെ.പിഎ. റഹ്മാൻ ഹാജി കൊണ്ടോട്ടി, ഹാഫിസ് അൻവർ മൗലവി കാപ്പ്. ഉപദേശകസമിതി അംഗങ്ങൾ: അഹ്മദ് പാളയാട്ട്, സികെ റസാക്ക് മാസ്റ്റർ ഒതുക്കുങ്ങൽ, വി.പി മുസ്തഫ, അബ്ദുല്ലത്തീഫ് കളരാന്തിരി, ഇസ്മാഈൽ മുണ്ടക്കുളം.