Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Community

    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്09/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ‘ജല’ സാംത യൂണിറ്റ് സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടിയായ ” ഇശൽ നൈറ്റ്” ജിസാനിലെ പ്രവാസി മലയാളികൾക്ക് ഈദ് ആഘോഷത്തിന്റെ ആവേശവും ആഹ്ലാദവും പകർന്നു. സംഗീത വിരുന്നും നൃത്തനൃത്യങ്ങളും കോമഡി സ്‌കിറ്റും വിവിധ കലാപരിപാടികളും പ്രവാസികൾക്ക് ഹൃദ്യമായ അനുഭവമായി. സാംത അൽബൽസാം ഓഡിറ്റോറിയത്തിൽ നടന്ന ഈദ് ആഘോഷം ‘ജല’ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യൂണിറ്റ് പ്രസിഡന്റ് അൽ അമീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘ജല’ രക്ഷാധികാരി എൻ.എം.മൊയ്തീൻ ഹാജി ചേലക്കര ഈദ് സന്ദേശം നൽകി. ‘ജല’ മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, സാംത ജനറൽ ആശുപത്രിയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ആൻസി ജയിംസ് എന്നിവരെ ആദരിച്ചു. ‘ജല’ രക്ഷാധികാരിമാരായ സണ്ണി ഓതറ, സതീഷ് കുമാർ നീലാംബരി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

    വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കി ആശ ഷിജു, കുഞ്ഞിമുഹമ്മദ് വയനാട്, സലിം പാലക്കാട്, ജലാൽ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷ പരിപാടികൾക്ക് മികവേകി. കോമഡി സ്റ്റാർ ഫെയിം ഫൈസൽ കൊച്ചി അവതരിപ്പിച്ച കോമഡി സ്‌കിറ്റും ഹാസ്യകലാപരിപാടിയും കാണികളെ ചിരിപ്പിച്ചു. തീർത്ഥ സത്യൻ, ഫാത്തിമ ഫൈസ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഏറെ ഹൃദ്യമായി. ഇശൽ നൈറ്റ് പരിപാടികൾക്ക് ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായിരുന്നു. ഈദ് ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് എൻ.എം.മൊയ്‌തീൻ ഹാജി ചേലക്കര, അൽഅമീൻ, ഹംസ, സുരേഷ്, ഹരിദാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും മലയാളി കുടുംബങ്ങളുടെയും നിറഞ്ഞ പങ്കാളിത്തം ആഘോഷപരിപാടികളിൽ പ്രകടമായിരുന്നു. ജോജോ തോമസ്, ശ്യാം കൃഷ്‌ണൻ, മോയിൻ ദുരൈയ്യ, മോഹൻദാസ്, സുന്ദരൻ, സുരേഷ്, സന്തോഷ്, സുരേഷ് ഹാക്കമ, രതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ishal Night Jala Jezan
    Latest News
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version