റിയാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട്, വിസ കോണ്‍സുലര്‍ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി റിയാദില്‍ സന്ദര്‍ശനം നടത്തി. ജി.സി.സി അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ശുവൈഗുമായി കൂടിക്കാഴ്ച നടത്തി. 2024 2028 വര്‍ഷത്തേക്കുള്ള ഇന്ത്യ ജിസിസി ജോയിന്റ് ആക്ഷന്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച നടന്നു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ വാണിജ്യം, നിക്ഷേപം, സുരക്ഷ, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ സജീവമാക്കും. ജിസിസി ജനറല്‍ കോഓഡിനേറ്റര്‍ ഡോ. റജാ അല്‍മര്‍സൂഖിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഡീഷനല്‍ സെക്രട്ടറി (ഗള്‍ഫ്) അസീം ആര്‍ മഹാജനും ചാറ്റര്‍ജിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സമൂഹ പ്രതിനിധികളും അദ്ദേഹത്തിന് സ്വീകരണമൊരുക്കി. ചടങ്ങില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു.