റിയാദ്: റിയാദില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി റഈസ് (32) അല്‍ ഗാത്ത് മിദ്‌നബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ സഫറിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അല്‍ഗാത്ത് ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
റിയാദില്‍ ഐടി ടെക്‌നീഷ്യനായ റഈസ് മിദ്‌നബിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group