റിയാദ്- നാഷണൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (NSDA)റിയാദിലും ദമാമിലും ഇഫ്താർ സംഗമം നടത്തി. ഇഫ്താർ മീറ്റ് അസോസിയേഷൻ പ്രസിഡന്റ് സലിം പാറയിലിന്റെ അധ്യക്ഷതയിൽ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

നൗഷാദ് വർക്കല ആമുഖ പ്രഭാഷണം നടത്തി. സലിം കടക്കൽ, സാം രാജ് തിരുവനന്തപുരം,അബ്ദുൽ സലിം അർത്തിയിൽ, അലക്സ് കൊട്ടാരക്കര, ഷെമീർ നടയറ. രാജ തമിഴ്നാട്, അനൂപ് കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു. ഷഫ്‌ന ഫൈസലിനെ ആദരിച്ചു. സലീഷ ജാഫിൻ പൊന്നാടയണിയിച്ചു. അബ്ദുൽ സലീം ആർത്തിയിൽ മൊമെന്റോ നൽകി. നസീർ വർക്കല, ഷാജി പുനലൂർ. സുബൈർ തളിക്കുളം എന്നിവർ നേതൃത്വം നൽകി.

ദമാം തറവാട് റസ്റ്റോറന്റിൽ നടന്ന പരിപാടി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അൻസർ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. നവാസ് പൂവർ ആമുഖ പ്രഭാഷണവും പോൾ ബദർ അൽ റബിയ പോളി ക്ലിനിക് മുഖ്യപ്രഭാഷണം നടത്തി. ഹംസ തൃശ്ശൂർ സ്വാഗതവും നാസർ കല്ലമ്പലം. നന്ദിയും പറഞ്ഞു. അസോസിയേഷന്റെ സ്നേഹാദരവ് അൻസർ കരുനാഗപ്പള്ളിക്ക് (പോൾ ബദർ അൽ റബിയ) പൊന്നാട അണിയിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ മൊമെന്റോ കൈമാറി. നാസർ റഹിമ. ഷാഫി ചാവക്കാട്. ഇമ്രാൻ തമിഴ്നാട്. ഷംനാദ് കടക്കൽ.സാമൂഹ്യ പ്രവർത്തകനായ മണിക്കുട്ടൻ.. ശിഹാബ് ചവറ. സലിം മൂവാറ്റുപുഴ എന്നിവർ ആശംസകൾ നേർന്നു. അസ്കർ റഹീമ. നസീർ താജുദ്ദീൻ കൊല്ലം അബ്ദുൽസലാം ഖത്തീഫ് എന്നിവർ നേതൃത്വം നൽകി.