റിയാദ് : ഹോത്താ ബനി തമീം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോത്താ മലയാളീസ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി. ഹോത്തയിലെ സിയാദ് ഇസ്തിറാഹയില്‍ നടന്ന വിരുന്നിന് സംഘാടക സമിതി കണ്‍വീനര്‍ അന്‍വര്‍ കരുനാഗപ്പള്ളിയുടെയും ചെയര്‍മാന്‍ അനീസ് എടക്കാടിന്റെയും നേതൃത്വത്തില്‍ ഹോത്തയിലെ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളും നൂറോളം കുടുംബങ്ങളും പങ്കെടുത്തു.
അഷ്‌റഫ് സ്റ്റീല്‍, മുസ്തഫ അറബി, ഉമര്‍ മുക്താര്‍, അനീഷ് കുമാര്‍ അഞ്ചല്‍, മെഹബൂബ് മട്ടന്നൂര്‍, നാദിര്‍ഷ, നൗഫല്‍ വണ്ടൂര്‍, നൗഷദ്, ജമാല്‍, രതീഷ് കുമാര്‍, ആസാദ്, സച്ചിന്‍ സുരേഷ്, മനാഫ് കെഎസ് പുരം, വിനീത് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group