അറാർ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായി ഹൈദരാബാദ് സ്വദേശി ഹിസമുദ്ദീന്റെ( 60) )
മൃതദേഹം അറാർ പ്രവാസി സംഘം നടപടി ക്രമങ്ങൾ പൂർത്തികരിച്ചു അറാറിൽ മറവുചെയ്തു. 18 വർഷമായി സൗദിയിലെ അൽ തൗക്കി ഇന്റ്സ്ട്രീയൽ ട്രൈഡിഗ് കമ്പനിയിൽ ഇലക്ട്രീഷ്യൻ തൊഴിലാളി ആയിരുന്നു. അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം രക്ഷാധികാരിയും ലോക കേരള സഭ മെമ്പറുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി ജിദൈത റോഡിലുള്ള മസ്ജിദിൽ എത്തിച്ചു ജനാസ നിസ്കാരത്തിനു ശേഷം അറാർ ഖബർസ്‌ഥാനിൽ മറവു ചെയ്തു.
സംഘടനയുടെ രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല, ജനറൽ സെക്രട്ടറി ഷാജി ആലുവ ,കേന്ദ്ര കമ്മിറ്റി അംഗം ഷുക്കൂർ പുനക്കൽ, പ്രവർത്തകനായ ഷംസുദ്ദീൻ തൃശൂർ, മരണപ്പെട്ട ഹിസാമുദ്ധീന്റെ ഭാര്യ സഹോദരൻ മുനീറുദ്ധീൻ, കമ്പനിയിലെ സഹപ്രവർത്തകരും കൂട്ടുകാരും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.
സിറാജുന്നിസയാണ് ഭാര്യ. ഫൈസാനുദ്ദീൻ ,അയാമുദ്ദീൻ ,സോഹ തസ്കീൻ എന്നിവർ മക്കളാണ്