റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ്, പുതുതായി രൂപീകരിച്ച ഫുട്ബോള്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു. മലാസിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ എടപ്പ സ്പോര്‍ട്സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലത്തിന്റെ ആമുഖ പ്രഭാഷണത്തോടെ തുടങ്ങിയ ചടങ്ങില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ക്ലബിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), ഉമ്മര്‍ മുക്കം (ഫോര്‍ക്ക), അമീര്‍ പട്ടണം, അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഉസ്മാന്‍ പരീത്, തന്‍സില്‍ ജബ്ബാര്‍ (കെഎംസിസി), സാജു ദേവസ്സി (പെരുമ്പാവൂര്‍ അസോസിയേഷന്‍), റഫീഖ് കൊച്ചി (കൊച്ചിന്‍ കൂട്ടായ്മ), സുധീര്‍ കുമിള്‍ (നവോദയ), അഷ്റഫ് അപ്പക്കാട്ടില്‍ (പാലക്കാട് ജില്ലാ കൂട്ടായ്മ), അയൂബ് ഖാന്‍ (മുന്‍ എന്‍ആര്‍കെ ചെയര്‍മാന്‍), ഷാജഹാന്‍ ചാവക്കാട് (നമ്മള്‍ ചാവക്കാട്ടുകാര്‍), ബാലു കുട്ടന്‍ (മൈത്രി), ടെക്നോമെയ്ക്കിന്റെ എംഡി ഹബീബ് അബൂബക്കര്‍, എടപ്പ ചെയര്‍മാന്‍ അലി ആലുവ, എടപ്പാ ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചി, ലാലു വര്‍ക്കി, അഡൈ്വസറി മെമ്പര്‍മാരായ ഷുക്കൂര്‍ ആലുവ, ഗോപകുമാര്‍ പിറവം, നൗഷാദ് ആലുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന വാശിയേറിയ ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ഷുക്കൂര്‍ ആലുവ ഒന്നാം സമ്മാനവും, അര്‍ഷാദ് പാലക്കാട്, ഹാരിസ് ജബ്ബാര്‍ മുവ്വാറ്റുപുഴ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഗോള്‍കീപ്പറായിരുന്ന ക്രിസ്റ്റിയാനോ ലാലു വര്‍ക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിജയികള്‍ക്ക് എടപ്പ ഭാരവാഹികളായ സലാം പെരുമ്പാവൂര്‍, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആരിഷ് റഷീദ്, അജ്നാസ് ബാവു, അല്‍ത്താഫ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. എടപ്പ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ മുഹമ്മദ് സഹല്‍, അനസ് കോതമംഗലം, മുഹമ്മദ് ഉവൈസ്, ഷമീര്‍ മുഹമ്മദ്, അമീര്‍ ആലുവ, ഫുട്ബോള്‍ ക്ലബ് അംഗങ്ങളായ മുഹമ്മദ് തസ്ലീം, നസീര്‍ ആലുവ, സലീല്‍ മീഡിയസ്റ്റ് എന്നിവര്‍ പരിപാടികള്‍ വിജയകരമായി നിയന്ത്രിച്ചു. ആക്റ്റിംഗ് സെക്രട്ടറി അഡ്വ അജിത്ഖാന്‍ സ്വാഗതവും ജോയിന്റ് ട്രെഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.