ജിദ്ദ: ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബഷീറിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയയിലെ മലപ്പുറം ജില്ലാ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഏറനാട് മണ്ഡലത്തിൽ വികസന പെരുമഴ പെയ്യിച്ച നേതാവാണ് പി.കെ. ബഷീറെന്നും, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് സഹകരണ ബാങ്കുമായി സഹകരിച്ച് 25,000 രൂപ പലിശരഹിത വായ്പ നൽകി അവരെ ചേർത്തുപിടിച്ച നടപടി മാതൃകാപരമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു. അബ്ദുൽ റഷീദ് കുഴിമണ്ണ ഖിറാഅത്ത് നടത്തി. കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, സൈതലവി പുളിയക്കോട്, നൗഫൽ ഉള്ളാടൻ, അഷ്‌റഫ് കിഴുപറമ്പ്, കെ.ടി.എ ബക്കർ, കെ.വി. സലാം, ബാപ്പു തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ കെ.സി, മുജീബ് അരീക്കോട്, ഹസനുൽ ബന്ന, സുനീർ കെ.പി, ഹബീബ് കാഞ്ഞിരാല എന്നിവർ ആശംസകൾ നേർന്നു. അനസ് ചാലിയാർ, ഫാറൂഖ് ഉറങ്ങാട്ടിരി, മുഹമ്മദ് കെ.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



