ജിദ്ദ- ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കകെർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് റമദാൻ സന്ദേശം നൽകി. ദുബായ് ഇൻ്റർ നാഷണൽ കൗൺസിൽ ഓഫ് അറബിക് ലാംഗേജ് സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിക് കോൺഫ്രൻസിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച സൗദിയിൽനിന്നുള്ള ഏക ഇന്ത്യക്കാരൻ മുഹമ്മദ് ആര്യൻ തൊടികക്ക്, ഏറനാട് മണ്ഡലം കെ.എം.സി.സി ചെയർമാൻ അഷ്‌റഫ് കിഴുപറമ്പിന്റെ സാന്നിധ്യത്തിൽ അബൂബക്കർ അരിമ്പ്ര, ഇസ്മായിൽ മുണ്ടു പറമ്പ് എന്നിവർ മൊമെന്റോ നൽകി. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ വി.പി മുസ്തഫ, സാബിൽ മമ്പാട്, മണ്ഡലം ഭാരവാഹികളായ മൻസൂർ അരീക്കോട്, ഡോ. ഫിറോസ് ആര്യൻ തൊടിക, അലി കിഴുപറമ്പ് റഷീദ് എക്കാപറമ്പ് എന്നിവർ സംസാരിച്ചു, സലിം കിഴുപറമ്പ്, മുഹമ്മദ് കാവനൂർ, അനസ് ചാലിയാർ, ഫാറൂഖ് ഊർങ്ങാട്ടിരി, ബഷീർ കുഴിമണ്ണ, ബെന്ന കാവനൂർ, ഫിറോസ് എടവണ്ണ, സുനീർ കെ പി, അബ്ദുൽ ലത്തീഫ്, ഊർങ്ങാട്ടിരി, സഹീർ തുടങ്ങിയവർ നേതൃത്വം നൽകി.