ദമാം: പ്രവാസി വെൽഫെയർ ദമാം റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ
സംഗമം ശ്രദ്ധേയമായി. കിഴക്കൻ പ്രവിശ്യയിലെ ജാതി- മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങളുടെ കൂടി ചേരലായി ഇത് മാറി. ദമാം സൈഹാത്തിലെ സദാറ റിസോർട്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് അബ്‌ദുറഹീം തീരുർക്കാട് പ്രവാസി വെൽഫെയറിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാമ്യൂഹ്യ സാഹചര്യത്തിൽ ഇത്തരം ഒത്ത് ചേരലിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി ഉയർത്തി കൊണ്ടുവന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഏറെ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ കലാ, സാംസ്കാരിക, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുത്തു. സംഗമത്തിൽ വിവിധ ജില്ലാ കമ്മിറ്റി , റീജിയണൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ജനറൽ കൺവീനർ ബിജു പൂതക്കുളം അസിസ്റ്റൻറ് കൺവീനർ ജമാൽ പയ്യന്നൂർ, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചിൻ, ജംഷാദ് അലി കണ്ണൂർ, ഉബൈദ് മണാട്ടിൽ, അയ്മൻ സഈദ്, ജാബിർ കണ്ണൂർ,സ്വാലിഹ് കോഴിക്കോട്, ഷമീം കണ്ണൂർ, സിദ്ധീഖ് ആലുവ, നബീൽ പെരുമ്പാവൂർ.R. Cയാസിർ,
അലി പാലക്കാട്, സുബൈർ പുല്ലാളൂർ, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, ഫൈസൽ കുറ്റ്യാടി, ഫൈസൽ കോട്ടയം, സാബിഖ് കോഴിക്കോട്, ഷബീർ ചാത്തമംഗലം, ഫാത്തിമ ഹാഷിം, ഷോബി ഷാജു , ജസീറ ഫൈസൽ, അനീസ മെഹബൂബ് , സൽമ സമീയുള്ള, സുനില സലീം എന്നിവർ നേതൃത്വം നൽകി.
ബിജു പൂതക്കുളം സ്വാഗതവും ഉബൈദ് മണാട്ടിൽ നന്ദിയും പറഞ്ഞു.