ജിദ്ദ- കേരളാ നദ്‌വത്തുൽ മുജാഹിദീന്റെ പോഷക ഘടകമായ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റിയുടെ അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ബാസ് ചെമ്പൻ (ജിദ്ദ) പ്രസിഡന്റായും മുഹമ്മദ് കബീർ സലഫി (ജുബൈൽ) ജനറൽ സെക്രട്ടറിയായും അബൂബക്കർ മേഴത്തൂർ (യാമ്പൂ) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് കെ.എൻ.എം. സംസ്ഥാന സമിതി അംഗീകാരം നൽകി.
മുജീബ് അലി തൊടികപ്പുലം (റിയാദ്), അജ്മൽ മദനി (അൽകോബാർ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സകരിയ മങ്കട (ദമ്മാം), നൂരിഷ വള്ളിക്കുന്ന് (ജിദ്ദ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അബ്ദുറസാഖ് സ്വലാഹി (റിയാദ്), ഗസാലി ബറാമി (ജുബൈൽ), അബ്ദുസ്സലാം ബുസ്താനി (റിയാദ്), മുഹമ്മദ് സ്വാലിഹ് (ത്വാഇഫ്), ശിഹാബ് സലഫി (ജിദ്ദ) എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ.
അബ്ദുറഷീദ് റാബിഗ്, അബ്ദുസ്സലാം വാദീ ദവാസിർ, ഹംസ ഒ. നെല്ലായ ജീസാൻ, ജഹ്ഫർ ഖാൻ റാസ് തനൂറ, ഡോ. മുഹമ്മദ് മനാഫ് ഖത്തീഫ്, അബ്ദുന്നാസർ തിരൂർ മക്ക, നിസാർ സ്വലാഹി അൽഖർജ്, നിയാസുദ്ദീൻ റോയൽ കമ്മീഷൻ യാമ്പൂ, സനീർ സ്വലാഹി ബുറൈദ, ഷാനവാസ് മദീന, ഉബൈദ് പായിപ്ര അൽകോബാർ, ഉസ്മാൻ എം. അഖ്റബിയ, അൻവർ പൊൻമള അൽഹസ, അഷ്റഫ് നന്മണ്ട ത്വാഇഫ്, മുസ്തഫ നജ്റാൻ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളാണ്.
പ്രവാസികൾക്കിടയിൽ ഇസ്ലാമിക പ്രബോധനം വ്യവസ്ഥാപിതമായി നടപ്പിലാക്കാൻ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും ഇസ്ലാഹീ സെന്ററുകളുടെ സജീവമായ കോഡിനേഷൻ നിർവഹിക്കാനും ആനുകാലികമായ വിഷയങ്ങളിൽ അവബോധം നൽകുന്ന പ്രവർത്തനങ്ങൾക്ക് ആസൂത്രണം നടത്താനും പ്രഥമ സെക്രട്ടേറിയറ്റിൽ തീരുമാനമായി.



