അൽ ഹസ: 22 വർഷം സൗദി അൽ ഹസയിൽ പ്രവാസിയായിരുന്നു സി.കെ അബ്ദുൽ ഗഫൂർ (60) നാട്ടിൽ വാഹനാപകടത്തിൽ നിര്യാതനായി. ശനിയാഴ്ച്ച സുബ്ഹി നമസ്ക്കാരത്തിന് പള്ളിയിലേക്ക് ബൈക്കിൽ പോകവേ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കുറ്റിക്കാട്ടൂർ, മണാശ്ശേരി എന്നിവിടങ്ങളിലെ മലബാർ ഫർണിച്ചർ ഉടമയുമാണ്. പ്രവാസം അവസാനിപ്പിച്ച ശേഷം നാട്ടിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ റംല ഗഫൂർ ആണ് ഭാര്യ.
മക്കൾ:റിംഷാദ് സി കെ (ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ സി കെ , റജിലാ ബാനു , റജ്ന മോൾ. മരുമക്കൾ : സലിം അരയങ്കോട്, റിയാസ് കൊടിയത്തൂർ, ഫാത്തിമ നിദ (കൊടുവള്ളി), റിഫ ഷെറിൻ (കാപ്പാട് ). സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി (ഖത്തർ ) , മുഹമ്മദ് കുട്ടി ( ദോഹ ട്രാവൽസ് ) , അബ്ദുല്ലത്തീഫ് (ഖത്തർ), സുബൈദ (കാരശ്ശേരി ) , ഖൈറുന്നിസ ( ഒതായി ). ഖബറടക്കം വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് നടക്കും.