റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ അറാര്‍ ശാഖ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റിലേയ്ക്കു മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 5.30ന് നടക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. 100 റിയാലിന് ആദ്യം പര്‍ച്ചേസ് ചെയ്യുന്ന 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന് സൗജന്യ പര്‍ച്ചേസിന് ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി മെയ് 19 വരെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പ്രത്യേക വിലക്കിഴിവും ലഭ്യമാണ്.
22,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജീകരിച്ചിട്ടുളള പുതിയ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. പലചരക്ക് ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗം, എസ്‌കലേറ്റര്‍ സൗകര്യം എന്നിവയും പുതിയ സ്‌റ്റോറിന്റെ പ്രത്യേകതയാണ്.
സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്‌ളവര്‍. ജെന്റ്‌സ് റെഡിമെയ്ഡ്, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ജ്വല്ലറി , ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, ഫുട്‌വെയര്‍ തുടങ്ങി അവശ്യമുള്ളതെല്ലാം നവീകരിച്ച സ്റ്റോറിൽ ഒരുക്കിയിട്ടുണ്ടെന്നു മാനേജ്മന്റ് അറിയിച്ചു.