റിയാദ്: ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മ കോഴിക്കോടൻസ് സംഘടിപ്പിച്ച സ്‌കൂൾ ഫെസ്റ്റ് വേറിട്ട അനുഭവമായി. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട പരിപാടിയിൽ റിയാദിലെ പ്രവാസി സമൂഹം ആവേശത്തോടെ പങ്കെടുത്തു.
വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളും മാതാപിതാക്കളും മറ്റു സന്ദർശകരും പങ്കെടുത്തു. കുട്ടികൾ നിറമെഴുതി വരകളിലൂടെ സ്വപ്നങ്ങളും ലേഖനങ്ങളിലുടെ പുതിയ ലോകത്തിന്റെ അനുഭവങ്ങളും പങ്കുവെച്ചു. മത്സര ഫലങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അറിയിച്ചു. കുട്ടികളുടെ കഴിവുകളെ ഉയർത്തിക്കാട്ടിയതോടൊപ്പം,ചിൽഡ്രൻസ് ഡേയുടെ സന്തോഷവും സൃഷ്ടിയുടെ നിറവുകളും ഒത്തുചേർന്ന്, പ്രവാസി സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിച്ച മനോഹരമായ ഒരു പരിപാടിയായി കോഴിക്കോടൻസ് സ്‌കൂൾ ഫെസ്റ്റ് മാറി. കോഴിക്കോട്ൻസ് ഫൗൺഡേഴ്‌സ് ഉം ലീഡേഴ്‌സ് ഉം പ്രവർത്തകരും പരിപാടിയ്ക്ക് നേതൃത്വം നൽകി



