ജിദ്ദ: ബലദിയ സ്ട്രീറ്റ് റീം സൂക്കിൽ ജെംകോ (JEMCO) യിൽ ജോലി ചെയ്യുന്ന ചെമ്മാട് പതിനാറുങ്ങൽ സ്വദേശി ചപ്പങ്ങത്ത് അഷ്റഫ് (52) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. 26 വർഷമായി പ്രവാസിയാണ്. മുഹമ്മദ് കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ. ഷാക്കിറ. മക്കൾ- ഹിഷ്ബ, ഷിഫിൻ, ഹെമിൻ. മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജിദ്ദയിൽ മറവു ചെയ്യും. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group