ജിദ്ദ- കേരളത്തിൽ സർക്കാറിന്റെ നേതൃത്വത്തിൽ വർഗീയതയും, വിഭാഗീയതയും പരത്തുകയാണെന്നും ഇതിനായി മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ അഭിപ്രായപ്പെട്ടു. ജിദ്ദ കെഎംസിസി ഓഫീസ് സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വർഗീയ ഫാസിസത്തിനെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ ഇന്ത്യാമുന്നണിയുടെ സഖ്യകക്ഷിയായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും വർഗീയ ഫാസിസത്തെ കേരള മണ്ണിൽ പ്രതിഷ്ഠിക്കാൻ കഠിന ശ്രമം നടത്തുന്നതിന്റെ ഉദാഹരണമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ട് എന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന നോർക്ക ഹെൽപ്പ് ഡസ്ക് സന്ദർശിക്കുകയും പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.


ജലാൽ തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഹുസൈൻ കരിങ്കറ, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട്, ലത്തീഫ് വള്ളമുണ്ട, മജീദ് പുകയൂർ, ഇബ്രാഹിം കൊല്ലി, ഇല്യാസ് കല്ലിങ്ങൽ, ടി കെ അബ്ദുറഹ്മാൻ, നൗഫൽ ഉള്ളാടൻ, നൗഷാദ് ചപ്പാരപ്പടവ്, നൗഫൽ ഉള്ളാടൻ, റഷീദ് എറണാകുളം, നസറുദ്ദീൻ ആലപ്പുഴ, കരീം കൂട്ടിലങ്ങാടി, മൂസ പട്ടത്ത്, ജാഫർ വെന്നിയൂർ, അസ്ഹബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ പത്തനംതിട്ട, ശരീഫ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വി പി മുസ്തഫ സ്വാഗതവും ഹസ്സൻ ബത്തേരി നന്ദിയും പറഞ്ഞു.