Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    • അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    • ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    • മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിസാൻ അൽദർബിൽ മരിച്ച നൗഷാദിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്24/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: വൃക്കരോഗബാധിതനായി ജിസാൻ അൽദർബിൽ നിര്യാതനായ കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മൽസിലിൽ നൗഷാദ് സൈനുലാബ്ദീ(55)ന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ഇന്ന് രാവിലെ ജിസാനിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് വഴി കൊച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

    ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലയക്കാൻ സഹോദരന്മാരായ അബ്‌ദുൽ സത്താർ, എച്ച്.എസ്.അനസ്, കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, സാമൂഹ്യ പ്രവർത്തകരായ നജീബ് പാണക്കാട്, ഹാരിസ് പട്‌ല, രഹനാസ്, ഷംനാസ് എന്നിവരും കെ.എം.സി.സി പ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പ്രവാസികൾ ജിസാൻ വിമാനത്തവളത്തിൽ എത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്താവളത്തിലെ കാർഗോ ഹാളിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മുസ്‌തഫ സഈദി നേതൃത്വം നൽകി. ബുധനാഴ്ച്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം സ്വദേശമായ ചെങ്കൂർ അമ്പലംകുന്ന് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

    ഈ മാസം എട്ടിനാണ് നൗഷാദ് മരിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവും കെ.എം.സി.സി നേതാവുമായ ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നൗഷാദിന്റെ സഹോദരന്മാരായ അബ്‌ദുൽ സത്താർ, എച്ച്.എസ്.അനസ്, കെ.എം.സി.സി വെൽഫെയർ അംഗം സിറാജ് പുല്ലൂരാൻപാറ എന്നിവരാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജിസാൻ അൽദർബിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം ടാക്സി ഡ്രൈവറായിരുന്നു നൗഷാദ്. സൈനുൽആബ്ദീൻ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈലജ. നാസില,നെസിയ,നൗഫിയ,മാഹീൻ എന്നിവർ മക്കളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jezan Noushad
    Latest News
    ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    10/03/2026
    അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    10/03/2026
    ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    10/03/2026
    മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    10/03/2026
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.