റിയാദ് : രാസലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച “കേരള കൾച്ചർ” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. ഒരു മിനിറ്റ് റീൽസിനപ്പുറം ഒരാളെ കേൾക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് നമ്മളുള്ളത്. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്. അതേസമയം തന്നെ പോലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകൾ മാത്രമാണ്. ലഹരി വേട്ട പേരിന് മാത്രമല്ലാതെ ഗൗരവതരമായി സമീപിക്കണമെന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിയദർശനി ഫൗണ്ടേഷൻ സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജന: സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ, ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള എന്നിവർ സംസാരിച്ചു. പ്രിയദർശനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ: എൽ കെ അജിത്ത് ആമുഖ പ്രഭാഷണവും തൽഹത്ത് തൃശൂർ നന്ദിയും പറഞ്ഞു.
ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്കുള്ള പ്രിയദർശനി പബ്ലിക്കേഷൻസിന്റെ ഉപഹാരം സെൻറൽ കമ്മറ്റിയുടെ സംഘടന ജന: സെക്രട്ടറി ഫൈസൽ ബാഹസ്സന് ആര്യാടൻ ഷൗക്കത്ത് കൈമാറി, ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിക്കുള്ള ഉപഹാരം പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന് കെ പി സി സി ജന: സെക്രട്ടറി പി എ സലിം കൈമാറി. പ്രിയദർശനി അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ട്രഷറർ മജീദ് ചിങ്ങോലി, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, അബുള്ള വല്ലാഞ്ചിറ,യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്,ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത് ,ഷുകൂർ ആലുവ, സക്കീർ ദാനത്ത്, നാഷണൽ ജന : സെക്രട്ടറി സലിം ആർത്തിയിൽ, സൈഫ് കായംകുളം,വിൻസെന്റ് ജോർജ്, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം,അൻസായി ഷൗക്കത്ത്,മൊയ്തു,നാസർ മാങ്കാവ് ,ടോം സി മാത്യു ,വഹീദ് വാഴക്കാട്,സാദിഖ് വടപുറം, ജംഷാദ് തുവ്വൂർ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.