റിയാദ്- വരാനിരിക്കുന്ന നിലമ്പൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റ സെമി ഫൈനലായിരിക്കും ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞ ഒൻപത് വർഷമായി കേരളം വലിയ ദുരിതത്തിലാണ്. തൊഴിലാളി വിരുദ്ധ സമീപനമാണ് കേരള സർക്കാർ തുടരുന്നത്. ആശാവർക്കർമാർ നടത്തിവരുന്ന സമരം ന്യായമാണ്. അംഗനവാടി ടീച്ചർമാരും സ്കൂളുകളിലെ പാചക തൊഴിലാളികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
മുസ്‌ലിം ലീഗിന്റെ സേവന പക്ഷ രാഷ്ട്രീയം മാതൃകാപരമാണ്. ഇതിന്റെയൊക്കെ പിറകിലെ ശക്തി സ്രോദസ്സ് കെഎംസിസിയാണ്. ലഹരി വ്യാപനം തടയാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ ഉണ്ടാവണം. ചെറിയ തോതിലുള്ള മയക്കുമരുന്ന് സാധനങ്ങൾ മാത്രമാണ് പിടിക്കപ്പെടുന്നത്. വലിയ കണ്ണികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മദ്യ മാഫിയയിൽ നിന്ന് മാറി മയക്കുമരുന്ന് ലോബിയുടെ കയ്യിൽ നിന്ന് പണം സ്വീകരിക്കുന്ന പാർട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് മമ്പാട്, മുജീബ് ഉപ്പട, റസാഖ് പൂക്കോട്ടുംപാടം, സിദ്ധീഖ് കല്ലുപറമ്പൻ
അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, സഫീർ അഹമ്മദ്, പി കെ ഷാഫി, അഷ്‌റഫ് മീപ്പീരി എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അഷ്‌റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.