ജിദ്ദ- ആളും ആരവവും ഒരുങ്ങി. ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറായുള്ള കെ.എൽ.84 സൂപ്പർ കപ്പ് ഫുട്ബോളിന്റെ ഫിക്സ്ചർ റിലീസ് ചെയ്തു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ഫിക്സ്ചർ റിലീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ, ടൂർണ്ണമെന്റിന്റെ മീഡിയ പാർട്ണറായ ദ മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ, കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, കെ.എം.സി.സി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, കെ.എൻ എ ലത്തീഫ്. ( കൺവീനർ ടൂർണമെൻ്റ കമ്മിറ്റി), ഇസ്മായിൽ മുണ്ടക്കുളം , ഇസ്മായിൽ മുതുപറമ്പ്, നിസാർ അർക്കാസ്, നിസാം പാപറ്റ , അൻവർ ഷജ ( പ്രിൻസിപ്പൾ അഹ്ദാബ് ) കെ.പി. ബഷീർ അഹ്ദാബ്, ലത്തീഫ് പൊന്നാട് എന്നിവർ പ്രസംഗിച്ചു.
സീനിയേഴ്സ്, വെറ്ററൻസ്, ജൂനിയർ മത്സരങ്ങളിൽ വിജയിക്കുന്നവർക്കുള്ള ട്രോഫികളും പ്രദർശിപ്പിച്ചു. സീനിയർ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് നൽകുന്ന ട്രോഫി പ്രദർശനം സുനീർ(അർക്കാസ്), വി.പി അബ്ദുറഹിമാൻ, സാബിൽ മമ്പാട്, കെ.പി. അബ്ദുറഹിമാൻ ഹാജി, ഇസ്ഹാഖ് കൊട്ടപ്പുറം, ലത്തീഫ് കൊടുവള്ളി, കെ.വി നാസർ എന്നിവരും വെറ്ററൻസ് ടീമിന്റെ ട്രോഫി പ്രദർശനം അബു കട്ടുപ്പാറ ( ടെക്നിക്കൽ ഹെഡ് ), സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, (സെൻട്രൽ കമ്മിറ്റി), റഹ്മത്ത് അലി, വഹീദ് സമാൻ , യാസർ മാസ്റ്റർ , മുഹമ്മദ് കുട്ടി മുണ്ടക്കുളം, അണ്ടർ 17 ട്രോഫി പ്രദർശനം നാണി ഇസ്ഹാഖ് (ജന : സെക്രട്ടറി ജില്ല കമ്മിറ്റി ) ശിഹാബ് പുളിക്കൽ, ഫതാഹ്, കുഞ്ഞുട്ടി കൊട്ടപ്പുറം, സൈനു കാരി, മെഹബൂബ്, ശറഫു വാഴക്കാട്, ഹാരിസ് മമ്പാട്, ശമീർ എളമരം എന്നിവർ നിർവഹിച്ചു. ജമാൽ പാഷ ഗാനം അവതരിപ്പിച്ചു.