അൽഖോബാർ- പ്രവാസി വെൽഫെയർ അൽഖോബാർ മധ്യ മേഖല കമ്മിറ്റി ഇഫ്താർ മീറ്റും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി താഹ ഹംസ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫയർ പ്രതിനിധിയുമായ എ.കെ അസീസ് ഇഫ്താർ സന്ദേശം നൽകി.

രാജ്യത്ത് വർഗീയതയും വെറുപ്പും വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ സത്യത്തിലും നീതിക്കും അധിഷ്ഠിതമായി കൊണ്ടുളള രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ന് ആവശ്യമെന്ന് റമദാൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൗസിയ എം മൊയ്തീൻ, മെമ്പർമാരായ ആരിഫ ബക്കർ, അബ്ദുറഊഫ് എന്നിവർ പങ്കെടുത്തു. അനീസ്, ഷിബിലി, ഫർഹദ്, കുഞ്ഞുമുഹമ്മദ്, നിസാർ, ഫൈസൽ റഹ്‌മാൻ, ബക്കർ, അനീസ, ആദില എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group