Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • ഭാവി വധുവിനെ കാണാൻ 500 മൈൽ ഡ്രൈവ് ചെയ്ത യുവാവിനെ സ്വീകരിച്ചത് ഭർത്താവ്
    • അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    • കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    • കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    • റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    ഹജ്ജ് കർമത്തിനെത്തിയ അലി ബാഫഖി തങ്ങൾക്കും ഖലീൽ തങ്ങൾക്കും യുടി ഖാദറിനും സൗദിയില്‍ ഊഷ്‌മള സ്വീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹജ്ജ് കർമത്തിനെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾ, കർണാടക സ്‌പീക്കർ യു.ടി. ഖാദർ എന്നിവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഊഷ്മള സ്വീകരണം. ഐ.സി.എഫ്., ആർ.എസ്.സി. നേതാക്കളും ഹജ്ജ് വോളന്റിയർ കോർ പ്രവർത്തകരും ചേർന്ന് നേതാക്കളെ സ്വീകരിച്ചു.

    സൗദി ഭരണകൂടം ഹാജിമാർക്ക് നൽകുന്ന സേവനങ്ങളും സൗകര്യങ്ങളും തുല്യതയില്ലാത്തവയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭരണകൂടം ഒരുക്കുന്നുണ്ട്. വ്യത്യസ്ത അഭിരുചികളും വീക്ഷണങ്ങളുമുള്ള എല്ലാവർക്കും സംതൃപ്തി നൽകുന്ന ആതിഥേയത്വമാണ് സൗദിയുടേതെന്ന് സയ്യിദ് ഖലീൽ തങ്ങൾ പറഞ്ഞു. ഇസ്രായേൽ ക്രൂരതകളുടെ ഇരകളായ ഫലസ്തീൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരം ഹാജിമാർക്ക് സൗജന്യമായി ഹജ്ജ് അനുഷ്ഠിക്കാൻ അവസരമൊരുക്കിയ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഹൃദയവിശാലതയെ അവർ പ്രശംസിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ച സൗദിയിലെ പ്രവർത്തകർ ഭാഗ്യവാന്മാരാണ്. ലോകത്ത് മറ്റൊരിടത്തും ലഭിക്കാത്ത ഈ അവസരം സൗദിയിലെ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നു. സൗദിയിലെ നിയമങ്ങളെയും നിയമപാലകരെയും അനുസരിച്ച് ഹാജിമാർക്ക് കൂടുതൽ സഹായങ്ങളും സേവനങ്ങളും നൽകാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.

    ഐ.സി.എഫ്., ആർ.എസ്.സി. വോളന്റിയർ കോറിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ത്യാഗമനോഭാവത്തോടെ ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് അവർ പറഞ്ഞു. മിന, അറഫ എന്നിവിടങ്ങളിൽ ഹാജിമാർക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളതിനാൽ അവിടങ്ങളിൽ കൂടുതൽ വോളന്റിയർമാരെ വിന്യസിക്കാൻ ശ്രമിക്കണമെന്നും സയ്യിദ് ഖലീൽ അൽ ബുഖാരി നിർദേശിച്ചു.

    ഈ വർഷം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചത് ഹാജിമാർക്ക് വലിയ അനുഗ്രഹമായി. സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റികളുടെയും സഹായത്തോടെ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പുകൾ ശ്രദ്ധേയമായിരുന്നുവെന്നും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി അഭിപ്രായപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഭാവി വധുവിനെ കാണാൻ 500 മൈൽ ഡ്രൈവ് ചെയ്ത യുവാവിനെ സ്വീകരിച്ചത് ഭർത്താവ്
    20/07/2025
    അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    20/07/2025
    കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    20/07/2025
    കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    20/07/2025
    റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.