ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററും അൽ സഫാ ജാലിയാത്തും സംയുക്തമായി സംഘടിപ്പിക്കുന്ന “അഹ്‌ലൻ റമദാൻ” പരിപാടി കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷറഫിയയിലെ അൽ അബീർ പോളി ക്ലിനിക് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി ആറിന് രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയിൽ അൽ സഫ ജാലിയാത്ത് മുദീർ ശൈഖ് ശാദി മുഹമ്മദ് അബു ഹലബിയ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രമുഖ ഇസ്ലാഹി പണ്ഡിതൻ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. അഹലൻ റമദാൻ സംഗമത്തിൽ ലേൺ ദ ഖുർആൻ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



