Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 30
    Breaking:
    • പ്രീമിയർ ലീഗ് : യുണൈറ്റഡ് ജയിച്ചുട്ടോ…., ചെൽസിക്കും ജയം, ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന് നീക്കവുമായി റഷ്യ, മദ്ധ്യേഷ്യൻ രാജ്യങ്ങൾ
    • ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണം, കള്ള മതനിരപേക്ഷത വർഗീയതയേക്കാൾ അപകടമെന്ന് എസ്എസ്എഫ്
    • ഗ്ലാസ്‌നോസ്റ്റിന്റെയും പെരെസ്ട്രോയിക്കയുടെയും ഉപജ്ഞാതാവ് | Story of the Day| Aug:30
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഓണത്തെ വരവേൽക്കാൻ ജിദ്ദ പ്രവാസികളുടെ ആവണി പുലരി ആൽബം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഓണത്തെ വരവേൽക്കാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുമുള്ള ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന രണ്ടു ഗാനങ്ങൾ അടങ്ങിയ ആൽബം പൈൻആപ്പിൾ മീഡിയ വഴി റിലീസ് ചെയ്തു. മനോഹരങ്ങളായ ഇതിലെ ഗാനങ്ങൾ ഓണത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നതാണ്. പ്രവാസലോകത്തെ വിരഹജീവിതത്തിൽ ഓണവും അതിന്റെ ആഘോഷങ്ങളും ഒരാളുടെ ഓർമയിൽ കടന്നു വരുന്നതും അതിലൂടെ തന്റെ പഴയകാല പ്രണയാനുഭവം മനസ്സിൽ തെളിയുന്നതുമായ ഒരു ഗാനത്തോടൊപ്പം ഓണകാലത്തെ നാടിനെയും പ്രകൃതിയെയും ഓണാനുഭൂതിയെയും വരച്ചു കാട്ടുന്ന മറ്റൊരു ഗാനവും കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓണപ്പാട്ടുകൾക്ക് തനിമയും പരമ്പരാഗത ഭംഗിയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അർത്ഥവത്തായ വരികളും ചാരുതയാർന്ന സംഗീത സംവിധാനവും കൊണ്ട് ഇരു ഗാനങ്ങളും ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഗാനങ്ങൾ എല്ലാം കേരളത്തിന്റെ തനതായ ഗ്രാമഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നതാണ്. ജോബി തേരകത്തിനാൽ ബേബി, അനിൽ ജോൺ സാം എന്നിവരുടെ വരികൾക്ക്, അനിൽ ജോൺ സാം സംഗീതം നിർവഹിച്ചിരിക്കുന്നു. അനിൽ കെ സാം, ലിൻസി ബിബിൻ എന്നിവരാണ്. കെ ജെ ലോയിഡ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഓർക്കസ്ട്രയും മിക്സിംഗും നിർവഹിച്ചിരിക്കുന്നത്. അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പ്രവാസ ലോകത്തുനിന്നുള്ളവരാണ്. പൂർണ്ണമായും ഒരു പ്രവാസസൗഹൃദ കൂട്ടായ്മയിൽ പിറന്ന ആൽബത്തിന് ഏറെ കാഴ്ച്ചക്കാരുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    aavani Pineapple
    Latest News
    പ്രീമിയർ ലീഗ് : യുണൈറ്റഡ് ജയിച്ചുട്ടോ…., ചെൽസിക്കും ജയം, ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി
    30/08/2025
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    30/08/2025
    ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന് നീക്കവുമായി റഷ്യ, മദ്ധ്യേഷ്യൻ രാജ്യങ്ങൾ
    30/08/2025
    ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണം, കള്ള മതനിരപേക്ഷത വർഗീയതയേക്കാൾ അപകടമെന്ന് എസ്എസ്എഫ്
    30/08/2025
    ഗ്ലാസ്‌നോസ്റ്റിന്റെയും പെരെസ്ട്രോയിക്കയുടെയും ഉപജ്ഞാതാവ് | Story of the Day| Aug:30
    30/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version