മലപ്പുറം: തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് നിര്യാതനായി. പരേതരായ നായാടി മന്നത്ത് – ദേവു എന്നിവരുടെ മകനാണ്.
38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group